Home World കുവൈറ്റില്‍ കൊറോണ ബാധിതർ മുപ്പതിനായിരത്തിലേക്ക്; 710 പേര്‍ക്കു കൂടി രോഗബാധ

കുവൈറ്റില്‍ കൊറോണ ബാധിതർ മുപ്പതിനായിരത്തിലേക്ക്; 710 പേര്‍ക്കു കൂടി രോഗബാധ

0

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ വൈറസ് വ്യാപനം ശക്തമായി. ബുധനാഴ്ച 710 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 29359 ആയി.

ഇവരില്‍ 143 പേര്‍ ഇന്ത്യാക്കാരാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8790 ആയി. 24 മണിക്കൂറിനിടെ 4 പേരാണ് കുവൈറ്റിൽ കൊറോണ ബാധിച്ചു മരിച്ചത്. രാജ്യത്ത് കൊറോണ മൂലം മരിച്ചവരുടെ എണ്ണം 230 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതുതായി 1469 പേർ രോഗമുക്തി നേടി. കൊറോണ മുക്തരായവരുടെ എണ്ണം ഇതോടെ 15750 ആയി. നിലവിൽ 13379 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 191 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here