Home Local News മഴക്കുഴിയില്‍ വീണ് മകന്‍ മരിച്ചു; മനംനൊന്ത് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മഴക്കുഴിയില്‍ വീണ് മകന്‍ മരിച്ചു; മനംനൊന്ത് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

0

തിരുവനന്തപുരം: മകന്‍ മഴക്കുഴിയില്‍ വീണ് മരിച്ചതില്‍ മനംനൊന്ത് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. പാലോട് ആനക്കുളം കൃഷ്ണാ വിലാസം വിഘോഷ് – ഗ്രീഷ്മ ദമ്പതികളുടെ മകൻ അഞ്ച് വയസ്സുകാരനായ നിരഞ്ജന്‍ ആണ് മരിച്ചത്. അമ്മ മൂത്തമകനെ പഠിക്കാന്‍ സഹായിക്കുന്നതിനിടെ പുറത്തിറങ്ങിയ നിരഞ്ജന്‍ മഴക്കുഴിയില്‍ വീഴുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. കുട്ടിയുടെ മരണത്തില്‍ മനംനൊന്ത അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഇപ്പോള്‍ അമ്മ അപകടനില തരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here