Home Local News നിയന്ത്രണം വിട്ട കാര്‍ തെങ്ങില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട കാര്‍ തെങ്ങില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

0

കണ്ണൂർ: പഴയങ്ങാടി മാട്ടൂലില്‍ നിയന്ത്രണം വിട്ട കാര്‍ തെങ്ങില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മാട്ടൂല്‍ ബിരിയാണി റോഡില്‍ ചൊവ്വാഴ്ച്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടം. കാറോടിച്ചിരുന്ന മാട്ടൂല്‍ സൗത്ത് വീട്ടില്‍ മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. പഴയങ്ങാടി റോഡില്‍ നിന്നും ബിരിയാണി റോഡിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബിലാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പഴയങ്ങാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here