ചെന്നൈ: തമിഴ്നാട്ടിൽ സലൂൺ ഉടമകൾക്ക് അവരുടെ ഉപഭോക്താക്കളുടെ പേരും ആധാർ നമ്പറും ഉൾപ്പെടെ ഉള്ള വിവരങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി. സലൂണുകളിൽ വരുന്നവരുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ കാർഡ് വിവരങ്ങൾ എന്നിവ രജിസ്റ്ററിൽ ഉണ്ടായിരിക്കണം എന്ന് റവന്യു അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ജെ രാധാകൃഷ്ണൻ ജില്ലാ കലക്ടർമാർക്ക് നൽകിയ സർക്കുലറിൽ അറിയിച്ചു.
സലൂണുകളിലോ ബ്യൂട്ടിപാർലർകളിലോ പോകുന്നവർ ആധാർ വിവരങ്ങൾ നിർബന്ധമായും കൊണ്ട് പോകണം.
ബ്യൂട്ടിപാർലർ , സ്പാ, സലൂണുകൾ എന്നിവർക്കുള്ള പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങളും അറിയിച്ചിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ സലൂണുകൾ തുറക്കാൻ തമിഴ്‌നാട് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നുവെങ്കിലും ഇപ്പോൾ സംസ്ഥാനത്ത് മുഴുവൻ സലൂണുകളും ബ്യൂട്ടി പാർലറുകളും തുറക്കാൻ അനുമതി ആയി.