Home State ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് പുനഃരാരംഭിക്കും

ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് പുനഃരാരംഭിക്കും

0

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 22ന് നിര്‍ത്തിവച്ച ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് പുനഃരാരംഭിക്കും. മാര്‍ച്ച് 22ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന പൗര്‍ണമി ആര്‍എന്‍ 435 ഭാഗ്യക്കുറിയാണ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുക്കുന്നത്.

തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഈ ഭാഗ്യക്കുറിയുടെ അറുപത്തിയാറ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ടെന്ന് ലോട്ടറിവകുപ്പ് അറിയിച്ചു. ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

നറുക്കെടുപ്പ് മാറ്റിവച്ച 8 ഭാഗ്യക്കുറികളില്‍ ഇനിയുള്ള വിന്‍വിന്‍ W557, സ്ത്രീശക്തി SS 202, അക്ഷയ AK 438, കാരുണ്യപ്ലസ് KN 309, നിര്‍മല്‍ NR 166, പൗര്‍ണിമി RN 436, സമ്മര്‍ ബമ്പര്‍ BR 72 എന്നിവ യഥാക്രമം 5,9,12,16,19,23,26 തീയതികളില്‍ നറുക്കെടുക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെപ്പ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഭാഗ്യക്കുറി വില്പന ഇളവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് മെയ് 21ന് പുനഃരാരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here