Home State പ്രവാസികൾക്ക് ക്വാറൻ്റെൻ സൗകര്യമില്ല; പാതിരായ്ക്ക് പെരുവഴിയിൽ

പ്രവാസികൾക്ക് ക്വാറൻ്റെൻ സൗകര്യമില്ല; പാതിരായ്ക്ക് പെരുവഴിയിൽ

0

കൊച്ചി: പ്രവാസികൾക്ക് ക്വാറൻ്റെൻ സൗകര്യം ഒരുക്കാതെ പാതിരായ്ക്ക് പെരുവഴിയിലാക്കി. ദുബായിയിൽ നിന്ന്‌ കൊച്ചി എയർപോർട്ടിലെത്തിയ പ്രവാസികളുടെ ഈ ആക്ഷേപം ഉന്നയിച്ചുള്ള വീഡിയോ വൈറൽ. ഇന്നലെ രാത്രി ദുബായ് എയർപോർട്ടിൽ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരുടെ ദുരനുഭവങ്ങളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ദുബായിൽ നിന്നും എത്തിയ ഇവർക്ക് സ്വന്തം വാഹനം ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പിന്നീട് കെ.എസ് ആർടിസി ബസിൽ ആണ് ഇവർ യാത്ര തിരിച്ചെതെന്നും വീഡിയോയിൽ പറയുന്നു. പാല, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. രാത്രി 12 ന് പാലയിലെത്തിയപ്പോഴാണ് യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് പ്രവാസികൾ അറിയുന്നത്. ഇത് സംബന്ധിച്ച് ഉണ്ടായ തർക്കമാണ് വീഡിയോയിലുള്ളത്.

പ്രമുഖ നടനും സാധാരണക്കാർക്കും ഇരട്ട നീതിയാണെന്നും ആക്ഷേപം ഉന്നയിക്കുന്നു. വിഖ്യാത നോവൽ സിനിമ ആക്കുന്നതിന് ഗൾഫ് രാജ്യത്തെത്തി ലോക്ക് ഡൗണിൽ കുടുങ്ങിയ നടനും സംഘവും തിരിച്ചെത്തിയപ്പോൾ സ്വന്തമായി വാഹനമോടിച്ചാണ് നടൻ പോയത്. ബസിലുള്ള പലരും ഇപ്രകാരം വാഹനം തയ്യാറാക്കിയിരുന്നെങ്കിലും സർക്കാർ അതിന് വിലക്കേർപ്പെടുത്തിയെന്നാണ് ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here