Home State ഓൺലൈൻ ക്ലാസുകൾ; അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്താൽ പോലീസ് നടപടി

ഓൺലൈൻ ക്ലാസുകൾ; അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്താൽ പോലീസ് നടപടി

0

തിരുവനന്തപുരം : ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കേരള പോലീസ്. ഫേസ്ബുക്കിലൂടെയാണ് പോലീസ് ഈ കാര്യം അറിയിച്ചത്. ഇന്നലെ മുതലാണ് കുട്ടികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. വളരെ രസകരമായി രീതിയിലാണ് അധ്യാപകർ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ എടുക്കുന്നത്.

എന്നാൽ ഇന്നലെ കൈറ്റ് വിക്ടേഴ്സ് ചാനൽവഴി ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്ത ചില അധ്യാപകാർക്ക് എതിരെയുള്ള ട്രോളുകളും കമന്റുംകളും സമൂഹംമാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നത്. കൂടാതെ അധ്യാപകരുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് വരെയാണ് ട്രോളുകൾ പലരും ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് പോലീസ് ഇപ്പോൾ മുന്നറിയുപ്പ് നൽകിയിരിക്കുന്നത്.

കേരള പോലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം.

കൊറോണ വ്യാപനത്തെ തുടർന്ന് സ്കൂളുകളിലും മറ്റും ക്ളാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്ളാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here