ദുബായ്: കൊറോണ വൈറസ് ബാധിച്ച പ്രവാസി മലയാളി ദുബായിയില്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി കോയിക്കലേത്ത് കെ.ജി. ജോര്‍ജ് (ജോയി -71) ആണ് മരിച്ചത്. കൊറോണ രോഗബാധയെത്തുടര്‍ന്ന് ദുബായ് ബര്‍ഷയിലെ കിംഗ്സ് ആശുപത്രിയില്‍ ചികിത്സ തേടിയ ജോര്‍ജ്, പിന്നീട് പരിശോധനയില്‍ നെഗറ്റീവായെങ്കിലും ശ്വാസതടസം മാറാതിരുന്നതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. ഭാര്യ: എലിസബത്ത്, മക്കള്‍: സിബി, സിനി.