Home Local News എം സി റോഡിൽ കാളികാവിൽ കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു

എം സി റോഡിൽ കാളികാവിൽ കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു

0

കോട്ടയം : എം സി റോഡിൽ കാളികാവ് പള്ളിക്ക് സമീപം കാറു ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. കോട്ടയം ഭാഗത്ത് നിന്ന് വന്ന ഇന്നോവ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ജോർജ് ജോസഫും ഭാര്യ എലിസബത്ത് ബൈക്കിൽ വരുമ്പോഴായിരുന്നൂ അപകടം. ജോർജ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ഗുരുതര പരുക്കുകളോടെ എലിസബത്തിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7. 15 ഓടെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here