Home National കര്‍ണാടകയില്‍ നിന്ന് 2000 കിലോമീറ്റര്‍ നടന്ന് ഉത്തര്‍പ്രദേശിലെ വീട്ടിലെത്തി; യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

കര്‍ണാടകയില്‍ നിന്ന് 2000 കിലോമീറ്റര്‍ നടന്ന് ഉത്തര്‍പ്രദേശിലെ വീട്ടിലെത്തി; യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

0

ബെം​ഗളൂരൂ: ലോക്ക്ഡൗണിൽ കുടുങ്ങിയ 23 കാരൻ നാട്ടിലെത്താൻ നടന്നത് 2000 കിലോമീറ്റര്‍. സല്‍മാന്‍ ഖാൻ എന്ന യുവാവ് 2000 കിലോമീറ്റര്‍ പന്ത്രണ്ട് ദിവസം കൊണ്ടാണ് സഞ്ചരിച്ചത്. നടന്ന് തളർന്ന് വീട്ടിലെത്തിയ സൽമാൻ പാമ്പുകടിയേറ്റ് മരിച്ചു. കര്‍ണാടകയില്‍ നിന്ന് കാല്‍നടയായി ഉത്തര്‍പ്രദേശില്‍ എത്തിയ സല്‍മാന്‍ ഖാന് വീട്ടില്‍ എത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പാമ്പുകടിയേറ്റത്.

ലോക്ക്ഡൗണിനിടെ മെയ് 12 നാണ് സല്‍മാൻ ഉൾപ്പടെയുള്ള പത്തുപേരടങ്ങുന്ന സംഘം ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചത്. കോണ്‍ട്രാക്ടര്‍ രണ്ടുമാസം ജോലി ചെയ്തതിന്റെ കൂലി തരാതെ വന്നതോടെയാണ് ഇവർ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മെയ് 26നാണ് സല്‍മാന്‍ വീട്ടില്‍ എത്തുന്നത്. ദേഹമാസകലം പറ്റിയ ചെളിയും അഴുക്കും കഴുകി കളയാന്‍ പാടത്തേയ്ക്ക് പോയ സല്‍മാനെ പാമ്പ് കടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here