Home Local News ആംബുലൻസ് മറിഞ്ഞ് മെയിൽ നഴ്സ് മരിച്ചു

ആംബുലൻസ് മറിഞ്ഞ് മെയിൽ നഴ്സ് മരിച്ചു

0

പാലക്കാട്: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മെയിൽ നഴ്സ് മരിച്ചു. പാലക്കാട് പാലന ആശുപത്രിയിലെ നഴ്സ് ജിബു (32) ആണു മരിച്ചത്. പാലക്കാട് കണ്ണാടിയിൽ നിന്നു തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് രോഗിയേയും കൊണ്ടു പോവുകയായിരുന്നു ആംബുലൻസ്. വടക്കാഞ്ചേരി റയിൽവേ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട ആംബുലൻസ് കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു. ഏഴു പേർക്ക് പരിക്കേറ്റു.

തൃക്കോതമംഗലം സ്വദേശിയാണ് ജിബു മോൻ. ഭാര്യ നവ്യ ഒമാനിൽ നേഴ്സാണ്. രണ്ട് കുട്ടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here