ന്യൂഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എംപിയുടെയും ഭാര്യ ഷീലയുടെയും കൊറോണ ഫലംനെഗറ്റീവ്. ഡെല്‍ഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്തിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു സ്ഥിരീകരിച്ചിരുന്നു. പ്ലാസ്മ തെറാപ്പി നടത്തിയ ബ്രിജിത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
ഡെല്‍ഹി ലോധി എസ്റ്റേറ്റിലെ വസതിയില്‍ ഒപ്പമുണ്ടായിരുന്ന അമ്മയ്ക്കു കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് അല്ഫോണ്സും ഭാര്യയും പരിശോധന നടത്തിയത്. ഇരുവര്‍ക്കും രോഗബാധയില്ലെന്ന ടെസ്റ്റിന്റെ ഫലം ചൊവ്വാഴ്ചയാണു കിട്ടിയത്. എങ്കിലും സ്വന്തം വീട്ടില്‍ ഇരുവരും ക്വാറന്റൈനില്‍ തുടരും.
അതേസമയം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ(എഎഐ) ഡല്‍ഹിയിലെ ഓഫീസ് ജൂണ്‍ നാലു വരെ അടച്ചു. രാജീവ് ഗാന്ധി ഭവനിലെ ഓഫീസിലെ നാലു ഉദ്യോഗസ്ഥര്‍ക്ക് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. അണുനശീകരണം നടത്തുന്നതിനായാണ് ഓഫീസ് താല്‍ക്കാലികമായി അടച്ചത്. ഡല്‍ഹിയില്‍ ഇതുവരെ 20,834 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 523 പേര് മരിച്ചു. നിലവില്‍ 11,565 പേരാണ് ചികിത്സയിലുള്ളത്.