Home National ക്വാറന്റയിൻ ലംഘിച്ച് മുങ്ങാൻ ശ്രമം: മുംബൈ സ്വദേശികളായ ദമ്പതികൾ പിടിയിൽ

ക്വാറന്റയിൻ ലംഘിച്ച് മുങ്ങാൻ ശ്രമം: മുംബൈ സ്വദേശികളായ ദമ്പതികൾ പിടിയിൽ

0

കൊച്ചി: വിദേശത്ത് നിന്നെത്തി കൊറോണ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ദമ്പതികൾ ക്വാറന്റൈൻ ലംഘിച്ച് മുങ്ങാൻ ശ്രമം. ആഫ്രിക്കയിൽ നിന്ന് ഇന്നലെ നെടുമ്പാശേരിയിൽ എത്തിയ ഇവർ കളമശേരിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കളമശ്ശേരിയിൽ നിന്ന് അധികൃതർ അറിയാതെ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.

നെടുമ്പാശേരിയിൽ നിന്ന് ആഭ്യന്തര വിമാനത്തിൽ മുംബൈയ്ക്ക് കടക്കാനായിരുന്നു ശ്രമം. നെടുമ്പാശ്ശേരിയിൽ നിന്നാണ് ഇന്ന് ഉച്ചയോടെ ഇവരെ പിടികൂടിയത്. മുംബൈ സ്വദേശിയായ സ്മിത്ത് യശ്വന്ത് അബേദ്കർ, ഇയാളുടെ ഭാര്യ കമല ഗവാലി എന്നിവരാണ് പിടിയിലായത്. സിഐഎസ്എഫ് വിജിലൻസ് ആണ് ഇവരെ പിടികൂടിയത്. തുടർന്ന് പൊലീസിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here