കോയമ്പത്തൂർ : നാട്ടിൽ പോകാൻ വഴിയില്ലാതായി വന്നപ്പോൾ കോയമ്പത്തൂരിലെ ചായക്കട തൊഴിലാളി ബൈക്ക് മോഷ്ടിച്ച് നാടുവിട്ടു. രണ്ടാഴ്ച കഴിഞ്ഞ് ബൈക്ക് ഉടമക്ക് ഇയാൾ ബൈക്ക് പാർസലയച്ച് കൊടുക്കുകയും ചെയ്തു.
എഞ്ചിനീയറിംഗ് ഉപകരണങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് നടത്തുന്ന 34 കാരനായ സുരേഷ് കുമാർ തന്റെ ഇരുചക്ര വാഹനമായ ഹീറോ ഹോണ്ട സ്പ്ലെൻഡർ മോഷ്ടിക്കപെട്ടതായി പോലീസിൽ പരാതി പെട്ടത് .
ചില അന്വേഷണങ്ങൾക്ക് ശേഷം സുരേഷ് കുമാർ ബൈക്ക് നഷ്ടപെട്ട പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
ഇതേ തുടർന്ന് പ്രദേശത്തുള്ള ഒരു ചായക്കടയിലെ ജീവനക്കാരനാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിയുകയുമുണ്ടായി.
എന്നാൽ രണ്ടാഴ്ചക്ക് ശേഷം ഒരു പ്രാദേശിക പാർസൽ കമ്പനി സുരേഷ് കുമാറിനോട് ഓഫീസിൽ എത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയപ്പോൾ രണ്ടാഴ്ച മുമ്പ് മോഷണം പോയ തന്റെ ഹീറോ ഹോണ്ട സ്പ്ലെൻഡർ ബൈക്ക് പാർസൽ കമ്പനിയുടെ ഗോഡൗണിൽ കിടക്കുന്നതാണ് കണ്ടത്. ഇതുകൊണ്ട് സുരേഷ് കുമാർ അതിശയിച്ചു പോയിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അതേസമയം വാഹനം മോഷ്ടിച്ചയാൾ പേ അറ്റ് ഡെലിവറി അടിസ്ഥാനത്തിലാണ് പാർസലയച്ചത്. കുമാറിന് തന്റെ വാഹനം തിരിച്ചുകിട്ടാൻ ആയിരം രൂപ പാർസൽ ചാർജ് കൊടുക്കേണ്ടി വന്നു. കുടുംബത്തോടൊപ്പം ജന്മനാട്ടിലേക്ക് പോകുന്നതിനായിരുന്നു ചായക്കടയിലെ ജീവനക്കാരൻ മോഷണം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്