Home Local News ഇല്ലിക്കൽ പാറപ്പാടത്ത് വീട്ടമ്മ മരിച്ച നിലയിൽ; വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ

ഇല്ലിക്കൽ പാറപ്പാടത്ത് വീട്ടമ്മ മരിച്ച നിലയിൽ; വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ

0

കോട്ടയം: ഇല്ലിക്കൽ പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടേറ്റു പരുക്കേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ. വീട്ടിലെ പാചകവാതകം തുറന്നു വിട്ടിട്ടുണ്ട്. ഷീബ സാലിയാണ് മരിച്ചത്. ഭർത്താവ് അബ്ദുൽ സാലിയെ ഗുരുതര നിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഷീബയുടെ ശരീരത്തിൽ വയർ കെട്ടി വച്ചിട്ടുണ്ട്.

ഭർത്താവിന് ബോധമില്ല. കാർ കാണാതായി. അതിനാൽ മോഷണം സംശയിക്കുന്നു. സംഭവം ഇന്നലെ രാത്രിയാണെന്നു സംശയിക്കുന്നു. അൽപം മുൻപാണ് സംഭവം പുറംലോകം അറിഞ്ഞത്. വൻ പൊലീസ് സംഘം സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here