കൊച്ചി : കെവിന്‍ വധക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴ് ദിവസത്തേക്ക് ഹൈക്കോടതി ജാമ്യം അനുവദിചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ള പിതാവിനെ കാണാനാണ് ഷാനുവിനു ഇപ്പോൾ ജാമ്യം നൽകിയത്. അച്ഛൻ ഹൃദ്രോഗിയാണെന്ന് ചൂണ്ടികാട്ടിയാണ് ഷാനു ജാമ്യാപേക്ഷ നൽകിയിരുന്നത്
2018 മെയിൽ കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫിനെ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. മെയ് 28-ന് രാവിലെ 11-ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനാണ് ഷാനു ചാക്കോ.
സവർണക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കൊല്ലം സ്വദേശിയായ നീനുവിനെ ദളിത് ക്രൈസ്തവനായ കെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം നടത്തിയത്.
കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോയും സഹോദരൻ ഷിനോ ചാക്കോയും ഉൾപ്പടെ 14 പ്രതികളാണ് കെവിൻ വധക്കേസിലുള്ളത്. എന്നാൽ ഇതിൽ നാല് പേരെ വെറുതെ വിട്ടതോടെ പ്രതികൾ 10 പേരായി ചുരുങ്ങി.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പ്രതികൾക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.