തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തടയാന്‍ വേണ്ട ക്വാറന്റീനും ട്രേസിങ്ങും ഫലപ്രദമായാണു നമ്മള്‍ നടത്തിയത്.
ഹോം ക്വാറന്റീനും ട്രേസിങ്ങും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ഉത്ഭവം അറിയാത്ത 30 കേസുകളും സമൂഹവ്യാപനം അല്ല. എത്രയൊക്കെ ശ്രമിച്ചാലും ഒരാള്‍ക്ക് അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും ഓര്‍ത്തെടുക്കാന്‍ സാധിച്ചെന്നു വരില്ല. റൂട്ട് മാപ്പ് തയാറാക്കുമ്പോള്‍ ഇതില്‍ തടസ്സമുണ്ടാകും. ഇത് സമൂഹവ്യാപനമായി കണക്കാക്കാനാവില്ല. ഈ സാഹചര്യങ്ങളില്‍, എവിടുന്ന് കിട്ടി എന്നറിയാത്ത, കേസുകളുടെ ഒരു കൂട്ടം കേരളത്തില്‍ ഒരു സ്ഥലത്തും ഉണ്ടായില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്.
ഇതു കോവിഡിന്റെ മാത്രം പ്രത്യേകതയാണ്. ഒരു കേസ് ഉണ്ടായാല്‍ തന്നെ സമൂഹവ്യാപനം ഉണ്ടായതായി കണക്കാക്കാറുണ്ട്. മഴക്കാലത്ത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തിനു മാര്‍ഗരേഖ തയാറാക്കും. മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ രോഗികളെത്തുന്നുണ്ട്. ചികിത്സ കഴിയുന്നതും പഴയ തരത്തില്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ടെലിമെഡിസന്‍ പദ്ധതി, കുറവുകള്‍ പരിഹരിച്ച് വിപുലപ്പെടുത്തും. സ്വകാര്യ മേഖലയുമായി ചേര്‍ന്നു താഴെത്തട്ടില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. വിദേശത്തുനിന്ന് കൂടുതല്‍ പേര്‍ എത്തിയതോടെ മരണനിരക്കില്‍ വര്‍ധനയുണ്ടായി.