Home National ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടു: ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി

ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടു: ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി

0

ഭോപ്പാല്‍: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ട ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്‍ഡ്വായിലാണ് സംഭവം. ഖര്‍കാല ഗ്രാമത്തില്‍ മെയ് 24നാണ് ക്രൂരകൃത്യം നടന്നത്. ലോക്ക്ഡൗണില്‍ ജോലി കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മെയ് 24ന് മരിച്ച രമേശും ഭാര്യ ലീലയും തമ്മില്‍ തര്‍ക്കമായി.

വഴക്ക് മൂത്തതോടെ രമേശിനെ ലീലയും അമ്മ പ്രേം ഭായ്‍യും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിലിരിക്കെ മെയ് 27നാണ് മരിക്കുന്നത്. ഭാര്യ ലീല, പ്രേംഭായ് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here