ഒന്നു മുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനലിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ഥികള്‍ക്കായി നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈനായാണ് ക്ലാസുകള്‍. ഇതിനായി ക്ലാസുകളുടെ വിഷയം തിരിച്ചുളള ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുളള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്.

തിങ്കളാഴ്ചത്തെ ടൈംടേബിള്‍ ആണ് ഇപ്പോള്‍ തയ്യാറാക്കിയത്. ഇതനുസരിച്ച് പ്ലസ്ടു പഠനത്തിന് രാവിലെ എട്ടര മുതല്‍ 10.30 വരെയുളള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 8.30ന് ഇംഗ്ലീഷ്, 9ന് ജിയോഗ്രഫി, 9.30ന് ഗണിത ശാസ്ത്രം, 10ന് രസതന്ത്രം എന്നിങ്ങനെയാണ് വിഷയങ്ങളും സമയക്രമവും.

പത്താംക്ലാസ് പഠനം 11നാണ് ആരംഭിക്കുന്നത്. ഭൗതികശാസ്ത്രമാണ് ആദ്യം. ഗണിതശാസ്ത്രം 11.30ന്, ജീവശാസ്ത്രം 12നും നടക്കും. പ്രൈമറി വിഭാഗത്തില്‍ ഒന്നാം ക്ലാസിന് 10.30നാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഷയമാണ് പഠിപ്പിക്കുക. രണ്ടാം ക്ലാസ് 12.30നാണ്. പൊതുവിഷയം തന്നെയാണ് പഠിപ്പിക്കുക. മൂന്നാം ക്ലാസ് ഉച്ചയ്ക്ക് ഒരു മണിക്കാണ്. മലയാളമാണ് ആദ്യം ദിവസം. നാലാംക്ലാസിന് ഉച്ചയ്ക്ക് 1.30 ആണ് അനുവദിച്ചത്. ഇതനസരിച്ച് അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്ലാസില്‍ ഇംഗ്ലീഷാണ് വിഷയം. അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളമാണ് ആദ്യ ദിവസത്തെ പഠനവിഷയം. യഥാക്രമം 2, 2.30, 3 എന്നിങ്ങനെയാണ് സമയക്രമം.

എട്ടാംക്ലാസ് ഗണിതശാസ്ത്രം ക്ലാസ് വൈകുന്നേരം 3.30നാണ്. രസതന്ത്രം ക്ലാസുമുണ്ട്. ഇത് നാലുമണിക്കാണ്. ഒമ്പതാം ക്ലാസില്‍ ഇംഗ്ലീഷും ഗണിതശാസ്ത്രവുമാണ് പഠിപ്പിക്കുന്നത്. വൈകുന്നേരം 4.30നാണ് ഇംഗ്ലീഷ്, അഞ്ചിന് ഗണിത ശാസ്ത്ര ക്ലാസ് നടക്കും.

പന്ത്രണ്ടാം ക്ലാസിലുളള നാലു വിഷയങ്ങളും രാത്രി ഏഴ് മുതലും പത്താം ക്ലാസിനുളള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേക്ഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ല്‍ കേ​ബി​ള്‍ ശൃം​ഖ​ല​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. ഏ​ഷ്യാ​നെ​റ്റ് ഡി​ജി​റ്റ​ലി​ല്‍ 411, ഡെ​ന്‍ നെ​റ്റ്‍​വ​ര്‍​ക്കി​ല്‍ 639, കേ​ര​ള വി​ഷ​നി​ല്‍ 42, ഡി​ജി മീ​ഡി​യ​യി​ല്‍ 149, സി​റ്റി ചാ​ന​ലി​ല്‍ 116 എ​ന്നീ ന​മ്പ​റു​ക​ളി​ലാ​ണ് ചാ​ന​ല്‍ ല​ഭി​ക്കു​ക. വീ​ഡി​യോ​കോ​ണ്‍ ഡി2​എ​ച്ചി​ലും ഡി​ഷ് ടി​വി​യി​ലും 642ാം ന​മ്പ​റി​ല്‍ ചാ​ന​ല്‍ ല​ഭി​ക്കും.

ഇ​തി​നു​പു​റ​മെ www.victers.kite.kerala.gov.in പോ​ര്‍​ട്ട​ല്‍ വ​ഴി​യും ഫെ​യ്സ്ബു​ക്കി​ല്‍ facebook.com/Victers educhannel വ​ഴി​യും ത​ത്സ​മ​യ​വും യു​ട്യൂ​ബ് ചാ​ന​ലി​ല്‍ youtube.com/itsvicters ല്‍ ​സം​പ്രേ​ക്ഷ​ണ​ത്തി​ന് ശേ​ഷ​വും ക്ലാ​സു​ക​ള്‍ ല​ഭ്യ​മാ​കും.