Home National ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

0

ന്യൂ ഡെൽഹി: ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡെൽഹിയിൽ നിന്നുള്ള ചിലര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ ഒരാഴ്ച മുമ്പ് മന്ത്രിയെ വീട്ടില്‍ ക്വാറന്‍റീനില്‍ ആക്കിയിരുന്നതായാണ് ഡെറാഡൂണ്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചത്.

സത്പാലിന്‍റെ ഭാര്യക്ക് ഇന്നലെ കൊറോണസ്ഥിരീകരിച്ചിരുന്നു.സത്പാലിന്‍റെ ഭാര്യക്ക് രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയടക്കം 40 പേരെയാണ് ഐസ്വലേഷനില്‍ ആക്കിയിരുന്നത്.

അതേസമയം, ലോക്ക്ഡൗണ്‍ നാലാംഘട്ടം ഇന്നവസാനിക്കുമ്പോള്‍ രാജ്യത്തെ പ്രതിദിന രോഗബാധ നിരക്ക് എണ്ണായിരം പിന്നിട്ടു. പഞ്ചാബിനും മധ്യപ്രദേശിനും പിന്നാലെ തമിഴ്നാട്, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടിയതായി അറിയിച്ചു. ഉത്തർപ്രദേശിൽ ആരാധനാലയങ്ങൾ, റെസ്റ്റോറന്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവ ജൂൺ 8 മുതൽ തുറക്കാൻ അനുവദിക്കും. ബീഹാറും തീവ്രബാധിത മേഖലകളിലാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് കൊറോണ രോഗികൾ ഏറ്റവും കൂടുതലുള്ളത്. ഇന്നലെ 2940 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 65,168 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here