Home Local News മദ്യലഹരിയിൽ ചങ്ങനാശേരിയില്‍ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

മദ്യലഹരിയിൽ ചങ്ങനാശേരിയില്‍ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

0

കോട്ടയം: മദ്യലഹരിയിൽ ചങ്ങനാശേരിയില്‍ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവത്തില്‍ മകൻ ജിതിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയ്ക്കാണ് കൊലപാതകം നടന്നത്. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.

കൊലയ്ക്കു ശേഷം അയൽക്കാരനെ നിതിൻ ഫോണിൽ വിളിച്ചു പറഞ്ഞു. വീടിനു മുന്നിലുള്ള ഗ്രിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കടന്നപ്പോൾ കിടപ്പുമുറിയിൽ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയിൽ കണ്ടെത്തി. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

നിതിൻ നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിൽ എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here