കൊച്ചി: മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കുന്നതിനായി സ്പില്‍ വേ ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ പത്ത് മണിക്ക് നാല്‍പ്പത് സെന്റിമീറ്റര്‍ വീതമായിരിക്കും ഉയര്‍ത്തകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
23.73 ക്യുമെക്‌സ് ജലം അധികമായി പുറത്തേക്ക് ഒഴുക്കുന്നതായിരിക്കും. തൊടുപുഴ / മുവാറ്റുപുഴ പുഴകളുടെ ഇരു തീരങ്ങളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് എം.വി.ഐ.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.