മസ്കറ്റ്: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി ഒമാനിൽ മരിച്ചു. കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ കൈപ്പള്ളി ജംഗ്ഷൻ സ്വദേശി വിജയനാഥ് വിശ്വനാഥ് (68) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ആരോഗ്യ മന്ത്രാലയം മരണവിവരം സ്ഥിരീകരിച്ചത്.
റോയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മസ്കറ്റിൽ വാദികബീറിൽ താമസിക്കുന്ന മകനെ സന്ദർശിക്കാനെത്തിയതായിരുന്നു. ഒമാനിലെ 44ാമത്തെ കൊറോണ മരണമാണിത്.