Home Local News പത്തനംതിട്ടയിൽ ക്വാറന്‍റീനിലുള്ള കുടുംബത്തിന്‍റെ വീടിന് നേരെ ആക്രമണം

പത്തനംതിട്ടയിൽ ക്വാറന്‍റീനിലുള്ള കുടുംബത്തിന്‍റെ വീടിന് നേരെ ആക്രമണം

0

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ക്വാറന്‍റീനിലായിരുന്ന കുടുംബത്തിന്‍റെ വീടിന് നേരെ ആക്രമണം. കുന്നുംപുറത്ത് കെ ജെ ജോസഫിന്‍റെ വീടിന് നേരെയാണ് പുലർച്ചെ കല്ലേറുണ്ടായത്. മഹാരാഷ്ട്രയിൽ നിന്ന് ഭാര്യയ്ക്കും മകനുമൊപ്പം ഇന്നലെ വൈകുന്നേരമാണ് ജോസഫ് നാട്ടിയിലെത്തിയത്.

ഇന്നലെ രാത്രി 10 മണിയോടെ എത്തിയ കുടുംബം വീട്ടിലാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. കല്ലേറിൽ വീടിന്‍റെ മുൻഭാഗത്തെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. ജോസഫിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here