പാലക്കാട്: കുവൈറ്റില്‍നിന്ന് മടങ്ങിയെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതി ഗര്‍ഭിണിയാണ്. ഒന്നേകാല്‍ വയസുള്ളു കുഞ്ഞുമായി മെയ് 13നാണ് യുവതി കുവൈറ്റില്‍നിന്ന് കേരളത്തിലെത്തിയത്.
നാട്ടിലെത്തിയ അന്നുമുതല്‍ ഇവര്‍ ക്വറന്‍റീനിലായിരുന്നു.
വെള്ളിയാഴ്ച നഗരസഭയിലെത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോഴാണ് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം ലഭിച്ചത്. അതേസമയം പരിശോധന ഫലം വരാതിരുന്നതുകൊണ്ടാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി നഗരസഭയില്‍ എത്തിയതെന്നായിരുന്നു യുവതിയുടെ വിശദീകരണം. ഇതേ തുടർന്ന് പാലക്കാട് നഗരസഭയിലെ നാലു ജീവനക്കാരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. യുവതി താമസിച്ച പുത്തൂര്‍ നോര്‍ത്ത് വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.