കൊറോണ ബാധിച്ച് ഡെല്‍ഹിയിൽ എഎസ്ഐ മരിച്ചു

ന്യൂഡെല്‍ഹി: കൊറോണ വൈറസ് ബാധിച്ച് ഡെല്‍ഹി പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടർ മരിച്ചു. അന്‍പത്തിനാലുകാരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഇന്നാണ് കൊറോണ മൂലം മരിച്ചത്.

സെന്‍ട്രല്‍ ഡെല്‍ഹിയിലെ കമല മാര്‍ക്കറ്റില്‍ ക്രൈം ബ്രാഞ്ചില്‍ വിരലടയാള വകുപ്പില്‍ (എഫ്പിബി) പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സൈനികനായ ഇദ്ദേഹം 2014 നവംബര്‍ ഒന്നിനാണ് ഡെല്‍ഹി പോലീസില്‍ ചേര്‍ന്നത്. മധ്യപ്രദേശിലെ റെവാ ജില്ലയില്‍ നിന്നുമുള്ള ഇദ്ദേഹം വെസ്റ്റ് ഡെല്‍ഹിയിലെ നരൈന ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.

മെയ് 28 ന് ആണ് ഇദ്ദേഹത്തിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ലേഡി ഹാര്‍ഡിങ്ങ് ആുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ഡെപ്പ്യുട്ടി പോലീസ് കമ്മീഷ്ണര്‍ (സെന്‍ട്രല്‍) സഞ്ചയ് ഭട്ടിയ പറഞ്ഞു. പിന്നീട് ആര്‍മി ബേസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയാണ് മരണം സംഭവിച്ചത്.