കൊല്ലം: ജില്ലയിൽ പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മയും കൊറോണ രോഗബാധിതയാണ്.
രോഗം സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കല്ലുവാതുക്കൽ സ്വദേശിയായ യുവതി മെയ് 23 നാണ് അടിയന്തിര ശസ്തക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്.
തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കുഞ്ഞിന് കൊറോണ പോസിറ്റീവായത്.
പ്രവാസികളിൽ കൂടുതലായി രോഗം ബാധിതരായി എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്.
അതേസമയം ജില്ലയിൽ 6 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ 35 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.