Home Local News പത്തനംതിട്ട സ്വദേശി കുവൈറ്റിൽ കൊറോണ ബാധിച്ച് മരിച്ചു

പത്തനംതിട്ട സ്വദേശി കുവൈറ്റിൽ കൊറോണ ബാധിച്ച് മരിച്ചു

0

കുവൈറ്റ് : കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി കുവൈറ്റിൽ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം കാവുങ്കൽ കുട്ടപ്പൻ്റെ മകൻ ശശി കുമാർ ( 52) ആണു മരിച്ചത്. കൊറോണ ബാധയെ തുടർന്ന് രണ്ടാഴ്ചയായി മിഷിരിഫ്‌ ഫീൽഡ്‌ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്.മൃതദേഹം കൊറോണ പ്രോട്ടോ കോൾ പ്രകാരം സുലൈബിക്കാത്ത്‌ ശ്മശാനത്തിൽ സംസ്കരിച്ചു.

കെ. ജി.എൽ. കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്:പൊന്നമ്മ. ഭാര്യ: കാവേരി. മക്കൾ:സ്നേഹ , സന്ദീപ്‌.

LEAVE A REPLY

Please enter your comment!
Please enter your name here