കർണാടകത്തിൽ ഈ ആഴ്ച സൺ‌ഡേ കർഫ്യൂ ഇല്ല

ബംഗളൂരു: കർണാടകത്തിൽ ഈ ആഴ്ച ‘സൺ‌ഡേ കർഫ്യൂ’ ഉണ്ടാവില്ലെന്നും രാവിലെ 7 മുതൽ രാത്രി 7 വരെ സേവനങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു.

പൊതുജനങ്ങളുടെ അഭ്യർഥന മാനിച്ചാണ് കർഫ്യൂ പിൻവലിച്ചതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടി എം വിജയഭാസ്‌കർ അറിയിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസുകൾ ഞായറാഴ്ച ബസുകൾ ഓടിക്കും. 3,500 ബസുകളെങ്കിലും സർവീസിലുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.

248 പുതിയ കേസുകളും ഒരു മരണവും വെള്ളിയാഴ്ച കർണാടകയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ കൊറോണ കേസുകൾ 2,781 ആയി. ഇതിൽ 1,837 പേർ നിലവിൽ ചികിത്സയിലാണ്.