തിരുവനന്തപുരം : ഭാരവാഹികൾക്ക് ചുമതല വീതിച്ചു നൽകുന്നത് സംബന്ധിച്ച കെപിസിസിയിലെ തർക്കത്തിന് താൽക്കാലിക വിരാമം. ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിന് സംഘടനാ ചുമതല നൽകിയതിനെതിരെ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയെങ്കിലും അവസാന വീതംവയ്പിൽ സംഘടനാ ചുമതല അനിൽകുമാറിന് നൽകി.
ജനറൽ സെക്രട്ടറി എ ഗ്രൂപ്പിലെ തമ്പാനൂർ രവിക്ക് ഓഫീസിന്റെയും തെരഞ്ഞെടുപ്പിന്റെയും ചുമതല നൽകി. ആറ് ജില്ലകളുടെ ചുമതല എ വിഭാഗത്തിനും ഏഴെണ്ണം ഐ വിഭാഗത്തിനും ഒരു ജില്ല വി എം സുധീരനൊപ്പമുള്ള ടോമി കല്ലാനിക്കും നല്‍കി. വൈസ് പ്രസിഡന്റുമാർക്കും ഇത്തവണ ചുമതല നൽകിയിട്ടുണ്ട്.
കെപിസിസിയും എഐസിസിയും തമ്മിലുള്ള കോ-ഓര്‍ഡിനേഷന്‍ ചുമതല വിഷ്ണുനാഥിന് നല്‍കി. വൈസ് പ്രസിഡന്‍റുമാരില്‍ ജോസഫ് വാഴയ്ക്കന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെയും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും ചുമതല നല്‍കി. അംഗത്വ വിതരണവും സംഘടനാ തെരഞ്ഞെടുപ്പും ചുമതല സി.പി. മുഹമ്മദിനാണ്.
ശൂരനാട് രാജശേഖരന് മീഡിയ , കമ്മ്യൂണിക്കേഷന്‍, കെ.പി ധനപാലന് ഐഎന്‍ടിയൂസി, പത്മജാ വേണുഗോപാലിന് മഹിളാ കോണ്‍ഗ്രസ് , കെ കരുണാകരന്‍ ഫൗണ്ടേഷന്‍, അഡ്വ. ടി. സിദ്ദിഖിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ ചുമതലകള്‍ എന്നിങ്ങനെയാണ് പ്രധാന ഉത്തരവാദിത്വങ്ങള്‍ വീതിച്ചു നല്‍കിയിരിക്കുന്നത്.
ജനറല്‍ സെക്രട്ടറിമാരായ ജയ്സൺ ജോസഫിന് കെഎസ്‌യുവിന്റെയും സി ആർ മഹേഷിന് യൂത്ത് കോൺഗ്രസിന്റെയും ചുമതല നൽകി.
ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് ഡിസിസികളുടെയും ചുമതല. പാലോട് രവിക്ക് ആലപ്പുഴ, പഴകുളം മധു – കൊല്ലം, ടോമി കല്ലാനി – ഇടുക്കി, എം.എം. നസീര്‍ – കോട്ടയം, അബ്ദുള്‍ മുത്തലിബ് – തൃശൂര്‍, പി.എം. നിയാസ് – കണ്ണൂര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍റെ നോമിനിയായ ജി. രതികുമാര്‍ – കാസര്‍കോട്, വി.എ. കരീം – വയനാട്, ഒ. അബ്ദുറഹ്മാന്‍കുട്ടി – പാലക്കാട്, റോയി – എറണാകുളം എന്നിവര്‍ക്കാണ് ജില്ലകളുടെ ചുമതല.
ചാനല്‍ ചര്‍ച്ചകളിലെ പാര്‍ട്ടി മുഖമായ ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് സര്‍വ്വകലാശാലകളുടെയും ഐടി വിഭാഗത്തിന്‍റെയും ചുമതല നല്‍കി. ജോൺസൺ എബ്രഹാം – പാർട്ടി ക്യാമ്പ് ,സംസ്ക്കാര സാഹിതി,
സി. ചന്ദ്രന്‍ – കര്‍ഷക കോണ്‍ഗ്രസ്, ടി.എം. സക്കീര്‍ ഹുസൈന്‍ – മൈനോറിറ്റി സെല്‍, അഡ്വ. മാത്യു എം. കുഴല്‍നാടന്‍ – ഇക്കണോമിക്സ് അഫയേഴ്സ് – റിസര്‍ച്ച് ഡവലപ്പ്മെന്‍റ് – ശാസ്ത്രവേദി, ഡോ. പി.ആര്‍. സോന – ജവഹര്‍ ബാലവേദി, കെ.പി പ്രവീണ്‍കുമാര്‍ – കെപിസിസി റീജണല്‍ ഓഫീസ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് എന്നിവയാണ് മറ്റ് ജനറല്‍ സെക്രട്ടറിമാരുടെ ചുമതലകള്‍.
നഷ്ടത്തിലോടുന്ന വീക്ഷണത്തിന്റെയും ജയ് ഹിന്ദിന്റെയും ചുമതല ഏറ്റെടുക്കാൻ ഭാരവാഹികൾ തയ്യാറാകുന്നില്ലെന്നാണ് സൂചന.