ജോർജ് ഫ്ലോയ്ഡിൻ്റെ നരഹത്യ; കൊലപ്പെടുത്തിയ ഡെറക് ചൗവിൻ അറസ്റ്റിൽ; മൂന്നു പേർക്കെതിരേ നടപടി

മിനിയാപൊളിസ്‌ (യുഎസ്): കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കാൽമുട്ടിന് മൃഗീയമായി ഞെരിച്ചു കൊന്ന സംഭവത്തിൽ പൊലീസുകാരനായ ഡെറിക് ചൗവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം ഇയാൾ ഒളിവിലായിരുന്നു. കൊല ഉറപ്പാക്കാൻ തോക്കുമായി കാവൽ നിന്ന പോലീസുകാരനടക്കം
ഫ്ലോയിഡിന്റെ മരണത്തിൽ പങ്കാളികളായ മറ്റ് മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. 
ഡെറക് ചൗവിന് എതിരെ മൂന്നാം ഡിഗ്രി കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ബ്യൂറോ ഓഫ് ക്രിമിനൽ അപ്രെഹെൻഷൻ വെള്ളിയാഴ്ചയാണ് ഡെറിക്കിനെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച ഡെറിക്കിന്റെ ഹെന്നെപിൻ കൗണ്ടി. കോടതിയിൽ ഹാജരാക്കും. ഇതിൽ ഉൾപ്പെട്ട മറ്റ് മൂന്ന് ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷണം തുടരുകയാണെന്നും ഹെന്നേപിൻ കൗണ്ടി അറ്റോർണി മൈക്ക് ഫ്രീമാൻ പറഞ്ഞു.
ഏറ്റവും അപകടകാരിയായ കുറ്റവാളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തന്റെ ഓഫീസ് ആഗ്രഹിക്കുന്നുണ്ടെന്നും ഫ്രീമാൻ പറഞ്ഞു.

വളരെ ക്രൂരമായി പത്തു മിനിറ്റോളം കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിയാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ചൗവിൻ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് ദയനീയമായി കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്ഡിനെ മൃഗീയ നായ ഡെറിക് ചോവന്‍ വിട്ടില്ല.
ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അമേരിക്കൻ തെരുവുകളില്‍ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. മിനിയാപൊളിസിലെ തെരുവുകള്‍ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്‌ധമായി. പ്രതിഷേധക്കാര്‍ പോലീസ് കവാടം തീവെച്ചു. നിരവധി ബിസ്സിനെസ്സ് തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് കൂടി പുറത്തു വന്നപ്പോൾ പ്രതിഷേധക്കാർ വീണ്ടും പ്രകോപിതരാകുകയായിരുന്നു. ഈ
ഈ കൊള്ളക്കാര്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ ഓര്‍മ്മയെ അപമാനിക്കുകയാണ്. ഇത് സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ല. എപ്പോള്‍ കൊള്ള തുടങ്ങുന്നോ അപ്പോള്‍ വെടിവെപ്പ് ആരംഭിക്കും എന്നാണ് ട്രംപ് പറഞ്ഞത്.
മിനിയാപൊളിസ്‌ നഗരത്തില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് ട്രംപ് പ്രസ്‌താവിച്ചു.