ഒമാനില്‍ കൊറോണ​ സ്​ഥിരീകരിച്ചത്​ 603 പേര്‍ക്ക്: ഖത്തറില്‍ 2355 പേർക്കും

മസ്​കറ്റ്: ഒമാനില്‍ ശനിയാഴ്​ച കൊറോണ സ്​ഥിരീകരിച്ചത്​ 603 പേര്‍ക്ക്. ഇതില്‍ 343 പേര്‍ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 10423 ആയി. രോഗമുക്​തി നേടിയവരുടെ എണ്ണം 2396ല്‍ തുടരുകയാണ്​. ഇന്ന്​ പുതുതായി ആരും രോഗമുക്​തി നേടിയില്ല. രണ്ട്​ മലയാളികളടക്കം 42 പേര്‍ ഇതുവരെ മരണപ്പെട്ടു. 7985പേരാണ്​ നിലവില്‍ അസുഖ ബാധിതരായിട്ടുള്ളത്​പുതിയ രോഗികളില്‍ 459 പേരും മസ്​കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​.

അതേസമയം ഖത്തറില്‍ 2355 പേര്‍ക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ്. അകെ രോ​ഗം സ്ഥിരീകരിച്ചവർ 55,262 ആയി. എന്നാല്‍ തുടര്‍ച്ചയായ എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാണ്. പുതുതായി 5235 പേര്‍ക്ക് കൂടി അസുഖം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ ഇതോടെ 25,839 ആയി.