വെന്റിലേറ്ററുകൾ നിർമ്മിക്കുന്നതിന് മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് നാസയുടെ അനുമതി

വാഷിംഗ്ടൺ: കൊറോണ രോഗികൾക്കായി വികസിപ്പിച്ച വെന്റിലേറ്ററുകൾ നിർമ്മിക്കുന്നതിന് മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് നാസയുടെ അനുമതി. ആൽഫ ഡിസൈൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരത് ഫോർജ് ലിമിറ്റഡ്, മേധ സെർവോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഇന്ത്യൻ കമ്പനികൾക്കാണ് അനുമതി ലഭിച്ചതെന്ന് ബഹിരാകാശ സംഘടന പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യൻ കമ്പനികൾക്ക് പുറമെ എട്ട് അമേരിക്കൻ കമ്പനികളും മൂന്ന് ബ്രസീലിയൻ കമ്പനികളും അടക്കം 18 കമ്പനികളെ ശ്വസന ഉപകരണങ്ങൾ നിർമിക്കാനും തിരഞ്ഞെടുത്തു.

നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) അതിന്റെ സതേൺ കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ (ജെ. പി എൽ.) ആണ് വൈറസ് രോഗികൾക്കായി വെന്റിലേറ്റർ വികസിപ്പിച്ചെടുത്തിരുന്നത്.