ഹാംഷെയർ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ ബോബ് വീറ്റൺ അന്തരിച്ചു. 112 വയസ്സായിരുന്നു. അർബുദ രോഗം ബാധിച്ചാണ് ഇദ്ദേഹം മരണമടഞ്ഞത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ, ഇതേ വയസ്സിൽ ജപ്പാൻ സ്വദേശി ചിറ്റേത്സു വറ്റനാബേ മരണപ്പെട്ടതിനെ തുടർന്നാണ് വീറ്റൺ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന് റെക്കോർഡ് നേടിയത്. മാർച്ച് 29, 1908ൽ ഹൾ എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം നിരവധി ഇടങ്ങളിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു
അദ്ദേഹം ഒരു അസാധാരണ മനുഷ്യനായിരുന്നു. ക്യാൻസറിനെ തുടർന്ന് ഉറക്കത്തിൽ വളരെ ശാന്തിയോടെ അദ്ദേഹം മരണം വരിച്ചു. അദ്ദേഹം ഞങ്ങൾക്കെല്ലാം മാതൃകയായിരുന്നു. ലോകമെമ്പാടുമുള്ള പല തരക്കാരായ ആളുകളുമായി ബന്ധം പുലർത്തി, മഹത്തായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. എല്ലാവരെയും അദ്ദേഹം സ്നേഹിച്ചിരുന്നു. ധാരാളം വായിക്കുമായിരുന്നു. ഒട്ടേറെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം പറയുന്നത്.
എല്ലാവരേയും തന്റെ സഹോദരനോ സഹോദരിയോ ആയിട്ടാണ് അദ്ദേഹം കാണുന്നത്. പരസ്പരം സ്നേഹിക്കുന്നതിലും സ്വീകരിക്കുന്നതിലും കരുതുന്നതിലും അദ്ദേഹം വിശ്വസിച്ചു. മരണം വരെ അദ്ദേഹത്തിന് ധാരാളം, സുഹൃദ്‌ബന്ധങ്ങൾ ഉണ്ടായിരുന്നു, രാഷ്ട്രീയം, ദൈവശാസ്ത്രം, പരിസ്ഥിതിശാസ്ത്രം എന്നിവയും അതിലേറെയും വായിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന ആളായിരുന്നു. കൂടാതെ ഇദ്ദേഹം ഒരു
പരിസ്ഥിതി സ്നേഹി കൂടിയായിരുന്നു. ജീവിതകാലത്ത് ജപ്പാൻ, തായ്‌വാൻ, കാനഡ, യുഎസ് എന്നിവിടങ്ങളിൽ താമസിച്ചു.
അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ സ്വന്തമായി ഒരു വർക്ക്‌ഷോപ്പായിരുന്നു, അതിൽ ഫർണിച്ചർ, കാറ്റാടിയന്ത്രങ്ങൾ, പസിലുകൾ എന്നിവ ചാരിറ്റിക്കായി അദ്ദേഹം നിർമ്മിക്കുകയും വിൽക്കുകയും ചെയ്തിരുന്നു.
ലോക് ഡൗണിനെ തുടർന്ന് തന്റെ 112ആം ജന്മദിനം വീടിനുള്ളിൽ തന്നെയാണ് അദ്ദേഹം ആഘോഷിച്ചത്.
രണ്ട് ആൺമക്കളും ഒരു മകളും പത്ത് പേരക്കുട്ടികളും 25 കൊച്ചുമക്കളും ഉണ്ടായിരുന്നു. വെയിറ്റൻ 1937 ൽ ഒരു ഇംഗ്ലീഷ് അദ്ധ്യാപകനാകാനുള്ള പരിശീലനത്തിനിടെ ഭാര്യ ആഗ്നസിനെ വിവാഹം കഴിച്ചു .