തിരുവനന്തപുരം : മദ്യം വാങ്ങാനുള്ള ഓൺലൈൻ ബുക്കിങ് ആപ്പായ ബെവ് ക്യു ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ സമയത്താണ് ആപ്പുമായി സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഫെയർകോഡ് അവരുടെ ഫേസ്ബുക് പേജിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ഫേസ്ബുക്ക് പേജിലൂടെയാണ് കമ്പനി അറിയിച്ചിരുന്നത്. കൂടാതെ ബെവ്ക്യൂ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഇവർ നീക്കം ചെയ്തു.
മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ വെര്‍ച്ചല്‍ ക്യുവിന് മൊബൈല്‍ ആപ്പ് ഇന്നലെ തന്നെ തയ്യാറായെങ്കിലും സാങ്കേതിക പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലായിരുന്നു. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഉപഭോക്താക്കാളും ബാർ അധികൃതരും ഇന്നലെ തന്നെ പരാതി ഉന്നയിച്ചിരുന്നു. പലർക്കും ഒ.ടി.പി മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്. ചിലർക്ക് രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കാൻ സാധിക്കുന്നില്ല. കൂടാതെ ആപ്പിന് ഹാങിങ് പ്രശ്നവുമുണ്ട്. പ്ലേസ്റ്റോറിൽ ആപ്പ് ലഭ്യമാണെങ്കിലും തുടക്കത്തിൽ സെർച്ചിൽ ലഭ്യമല്ല. നിർമാതാക്കൾ നൽകിയ ലിങ്ക് വഴിയാണ് ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തിരുന്നത്.
എന്നാൽ പ്രേശ്നങ്ങൾ ഉടനടി പരിഹരിക്കുമെന്നായിരുന്നു ഫെയർ കോഡ് പറഞ്ഞിരുന്നത്. അതേസമയം എന്തുകൊണ്ടാണ് ആപ്പിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഇവർ ഫേസ്ബുക് പേജിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യശാലകള്‍ തുറന്നപ്പോള്‍ തിരക്ക് ഒഴിവാക്കാന്‍ കഴിഞ്ഞതും പുതിയ ആപ്പിന്റെ പ്രവർത്തങ്ങളും സര്‍ക്കാരിന്‍റെ
സജ്ജീകരണങ്ങളുടെ വിജയമായാണ് ഇടതുപക്ഷം കാണുന്നത്.