Home State കേരളത്തിൽ വീണ്ടും കൊറോണ മരണം

കേരളത്തിൽ വീണ്ടും കൊറോണ മരണം

0

പത്തനംതിട്ട: കേരളത്തിൽ വീണ്ടും കൊറോണ മരണം. പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷി (65)യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഈ മാസം പതിനൊന്നിനാണ് ജോഷി അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇദ്ദേഹത്തിന് പ്രമേഹരോഗം ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ട് ആയി.

ഇന്നലെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് തെലങ്കാന സ്വദേശി മരിച്ചിരുന്നു. തെലങ്കാനയിലേക്ക് പോകുകയായിരുന്ന അഞ്ജയ് എന്ന വ്യക്തിയാണ് മരിച്ചത്. ഇയാള്‍ ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെയാണ് മരണം

LEAVE A REPLY

Please enter your comment!
Please enter your name here