കറാച്ചിയിൽ തകർന്ന പാക് വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് കോടി ₹ കണ്ടെത്തി

കറാച്ചി: കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകർന്നു വീണ പാക് വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് കോടി രൂപയോളം കണ്ടെത്തി. മൂന്ന് കോടി രൂപയുടെ മൂല്യമുള്ള വിവിധ രാജ്യങ്ങളിലെ കറൻസികൾ രണ്ടു ബാഗുകളിലായാണ് അന്വേഷണ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും കണ്ടെത്തിയത്.

അതേസമയം എയർപോർട്ട് സെക്യൂരിറ്റി പരിശോധനയിൽ നിന്നും , ബാഗേജ് സ്കാനറുകളിൽ പെടാതെയും
ഇത്രയും വലിയ തുക വിമാനത്തിനുള്ളിൽ എത്തിയതിനെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ ആരാണ് ഈ ബാഗുകൾ കൊണ്ടു വന്നതെന്നോ ആരുടെ ഉടമസ്ഥയിലുള്ളതാണെന്നോ ഇതു വരെ വിവരം ലഭിച്ചിട്ടില്ല. അതേസമയം മൃതദേഹങ്ങളും ലഗേജുകളും അവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും കൈമാറുന്ന പ്രക്രിയകൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഒൻപത് കുട്ടികളുൾപ്പെടെ 97 യാത്രക്കാരാണ് മെയ് 22 നുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനം കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ രണ്ട് യാത്രക്കാർ രക്ഷപ്പെട്ടു. ഇതിൽ

47 പേരുടെ മൃതദേഹങ്ങളുടെ തിരിച്ചറിയൽ പൂർത്തിയായതായിയെന്നും 43 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി കൈമാറിയെന്നും സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.