Home National കൊറോണ പോസിറ്റീവ്: ഹരിയാനയിൽ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു

കൊറോണ പോസിറ്റീവ്: ഹരിയാനയിൽ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു

0

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. അടുത്തിടെ ഇവിടെ ജോലിക്ക് കയറിയ നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊറോണ പരിശോധന ഫലം പോസിറ്റീവായതിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം നടത്തിയത്.

നഴ്സിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. കൊറോണ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. റിപ്പോർട്ട് ലഭിച്ചപ്പോൾ പോസ്റ്റീവായിരുന്നു. രോ​ഗികളുമായുള്ള സമ്പർക്കം വഴിയാണ് ഇവർക്ക് കൊറോണ വൈറസ് പകർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here