തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. പ്ലസ് ടു പരീക്ഷകൾ 30നും. ഇന്ന് കെമിസ്ട്രി പരീക്ഷയോടെയാണ് പത്താം ക്ലാസ് പരീക്ഷ അവസാനിക്കുക. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച് 4.30 നാണ് പരീക്ഷ അവസാനിക്കുക.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തിയതെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ അകലവും ശുചിത്വവും നിര്‍ബന്ധമാക്കിയിരുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ നടന്നത്. സമ്പർക്കം ഒഴിവാക്കാൻ പരീക്ഷയ്ക്ക് നൽകുന്ന അധിക ഉത്തരക്കടലാസിലും ഹാൾ ടിക്കറ്റിലും ഇൻവിജിലേറ്റർമാർ ഒപ്പുവെച്ചിരുന്നില്ല. മോണോഗ്രാം പതിച്ച ഉത്തരക്കടലാസുകൾ ഇൻവിജിലേറ്റർമാർ ആദ്യ പേജിൽ ഒപ്പിട്ട ശേഷമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.
2945 പരീക്ഷാ കേന്ദ്രങ്ങളിലായി 422077 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ശനിയാഴ്ച അവസാനിക്കുക.