Home World ആശുപത്രിയിൽ ഡോക്ടറും നഴ്‌സും വിവാഹിതരായി: ബന്ധുക്കൾ ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തു

ആശുപത്രിയിൽ ഡോക്ടറും നഴ്‌സും വിവാഹിതരായി: ബന്ധുക്കൾ ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തു

0

ലണ്ടൻ: കൊറോണ വ്യാപനത്തിനിടെ ആശുപത്രിയിൽ ഡോക്ടറും നഴ്‌സും വിവാഹിതരായി. യു.കെയിൽ ദമ്പതികൾ ജോലി ചെയ്യുന്ന ആശുപത്രിയിലാണ് ഇവർ വിവാഹിതരായിയത്. കല്യാണ ഫോട്ടോകള്‍ നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ജാന്‍ ടിപ്പിങും അന്നാളന്‍ നവരത്‌നവും ആഗസ്റ്റില്‍ നിശ്ചയിച്ച അവരുടെ വിവാഹം ഒഴിവാക്കുകയായിരുന്നു. വധു അയർലന്റ് സ്വദേശിയും വരൻ ശ്രീലങ്കൻ സ്വദേശിയുമാണ്. അവരുടെ കുടുംബക്കാര്‍ക്ക് അയര്‍ലന്റില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും യു.കെയില്‍ എത്താന്‍ കഴിയാത്ത സാഹചര്യമായതിനാലാണ് കല്യാണത്തിന്റെ ആഘോഷപരിപാടികൾ ഒഴിവാക്കി ചെലവ് ചുരുക്കി വിവാഹം നടത്താൻ നിശ്ചയിച്ചത്.

ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു വിവാഹ ചടങ്ങുകൾ. അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here