Home National ന്യൂഡെൽഹി മുനിസിപ്പൽ കൗൺസിൽ ഉദ്യോഗസ്ഥന് കൊറോണ ; ആസ്ഥാന കെട്ടിടം അടച്ചു പൂട്ടി

ന്യൂഡെൽഹി മുനിസിപ്പൽ കൗൺസിൽ ഉദ്യോഗസ്ഥന് കൊറോണ ; ആസ്ഥാന കെട്ടിടം അടച്ചു പൂട്ടി

0

ന്യൂഡെൽഹി: ന്യൂഡെൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) യിലെ ഉയർന്ന ഉദ്യോഗസ്ഥന് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ എൻ ഡി എം സി സെൻട്രൽ ഡെൽഹിയിലെ ആസ്ഥാന കെട്ടിടം അടച്ചു പൂട്ടി. ഇതോടെ ഇവിടെ കൊറോണ ബാധ സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം ഏഴായി.

കഴിഞ്ഞ ദിവസം എൻഡിഎംസി ജോയിന്റ് ഡയറക്ടർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മൂന്നു പേർക്ക് കൂടി രോഗം കണ്ടെത്തി.
ജില്ലാ അധികൃതർ പ്രോട്ടോകോൾ അനുസരിച്ചുള്ള സമ്പർക്ക വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

കെട്ടിടം അടച്ചു പൂട്ടിയതിനൊപ്പം അണുനശീകരണം നടത്തുമെന്ന് എൻ ഡി എം സി ഉദ്യോഗസ്ഥൻ അറിയിച്ചു. കെട്ടിടം പൂർണമായി അണുനശീകരണം നടത്തി വീണ്ടും തുറക്കുന്നത് വരെ ജീവനക്കാർ വീട്ടിൽ ഇരുന്നു കൊണ്ട് ജോലി തുടരും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച എൻ‌ഡി‌എം‌സി ഡിസ്പെൻസറിയിലെ ഒരു ഡോക്ടർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here