Home Local News ഉത്രയുടെ മൃതദേഹം ദഹിപ്പിച്ചത് പൊലീസിന്റെ വീഴ്ചയാണെന്ന് എംസി ജോസഫൈൻ

ഉത്രയുടെ മൃതദേഹം ദഹിപ്പിച്ചത് പൊലീസിന്റെ വീഴ്ചയാണെന്ന് എംസി ജോസഫൈൻ

0

തിരുവനന്തപുരം: ഉത്ര കൊലപാതകകേസിൽ പൊലീസിനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ രം​ഗത്ത്. ഉത്രയുടെ മാതാപിതാക്കൾ മരണത്തിൽ ആദ്യം തന്നെ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചത് അഞ്ചൽ പൊലീസിന്റെ വീഴ്ചയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ വിമർശിച്ചു. മൃതദേഹം ദഹിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനും ജോസഫൈൻ നിർദ്ദേശം നൽകി.

ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഉടൻ വനിതാകമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈൻ പറഞ്ഞു. കൊല്ലം റൂറൽ എസ്പി ഇക്കാര്യം അന്വേഷിക്കണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ അഞ്ചൽ സിഐയെ നേരിട്ട് വനിതാ കമ്മീഷന് മുമ്പിൽ ഹാജരാക്കണമെന്നും ജോസഫൈൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here