ബംഗളൂരു: നാലാം ഘട്ട ലോക്ക്ഡൗൺ കഴിയുന്നതോടെ മെയ് 31 ശേഷം സംസ്ഥാനത്ത് മാളുകൾ, ഹോട്ടലുകൾ, സിനിമ ശാലകൾ, റസ്റ്റോറന്റുകൾ എന്നിവ തുറക്കാൻ അനുകൂലിച്ച് കർണാടക സർക്കാർ. ഇതിന്റെ അനുമതിക്കായി കേന്ദ്രത്തിന് കത്തെഴുതിയതായി മുഖ്യമന്ത്രി യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങൾ യാത്രകൾ ആരംഭിച്ചതോടെ ഭക്ഷണവും താമസവും ലഭ്യമാക്കാൻ ഹോട്ടലുകളും ലോഡ്ജുകളും തുറക്കുക അനിവാര്യമായിരിക്കുന്നു. ഇതിനെ കുറിച്ചെല്ലാം കത്തിൽ വിശദീകരിച്ചിട്ടുണ്ട് അവസാന തീരുമാനം കേന്ദ്രത്തിന്റെതാണ്. അതേസമയം ചെറിയ കടകളും മറ്റും ബാംഗ്ലൂരിൽ തുറന്നിട്ടുണ്ട്.
ബാംഗ്ലൂരിലെ ഏറ്റവും വലിയ സ്ട്രീറ്റ് ആയ ബ്രിഗേഡ് റോഡിൽ ലേവിയും വൺ പ്ലസും ഉൾപടെ 60 ശതമാനം ഔട്ട്‌ലെറ്റുകളിൽ പ്രവർത്തനം പുനരാരംഭിച്ചിടുണ്ട്.
കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഹോട്ടലുകളും റെസ്റ്റോറന്റുളും പ്രവർത്തനം പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഇവ തുറക്കാൻ കഴിയുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.