വാഷിങ്ഡൺ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ക്ക് പിടിയിട്ടു ട്വിറ്റര്‍. ട്രംപിന്റെ ചില ട്വീറ്റുകൾക്ക് വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ട്വിറ്റർ. ട്രംപിന്റെ സന്ദേശങ്ങള്‍ വസ്തുതപരമായി തെറ്റാണെന്ന സൂചന നല്‍കിയുള്ള സന്ദേശവും ലിങ്കും ട്വീറ്റിനൊപ്പം ചേര്‍ത്താണ് ട്വിറ്ററിന്റെ നടപടി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ രണ്ട് ട്വീറ്റുകള്‍ക്കെതിരെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്.
മെയില്‍-ഇന്‍ ബാലറ്റുകള്‍ തട്ടിപ്പാണ് എന്ന തരത്തിലായിരുന്നു ട്രംപിന്റെ ട്വീറ്റ്. തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ലക്ഷ്യമിട്ടാണെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. മെയില്‍ ബോക്‌സുകള്‍ കവര്‍ന്നെടുക്കപ്പെടുമെന്നും ബാലറ്റുകള്‍ വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും നിയമവിരുദ്ധമായി അച്ചടിക്കുകയും കൃത്രിമമായി ഒപ്പിടുകയും ചെയ്യപ്പെടാമെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു. ഇതിന്റെ താഴെയാണ് മെയില്‍ ബാലറ്റിന്റെ വസ്തുതകള്‍ അറിയുക എന്ന സന്ദേശം ട്വിറ്റര്‍ കൂട്ടിചേര്‍ത്തത്.
ട്രംപിന്റെ ട്വീറ്റുകൾക്ക് താഴെ മെയിൽ ഇൻ ബാലറ്റുകളെ കുറിച്ചുള്ള വസ്തുകൾ അറിയാം എന്നാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഈ ലിങ്ക് തുറക്കുമ്പോൾ ട്രംപിന്റെ അടിസ്ഥാന രഹിതമായ അവകാശവാദങ്ങളെ കുറിച്ചുള്ള വസ്തുതാ പരിശോധനകളും വാർത്തകളും ഉൾക്കൊള്ളുന്ന ഒരു പേജാണ് തുറന്നുവരുന്നത്.
എന്നാൽ ട്വിറ്റർ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്നും പ്രസിഡന്റ് എന്ന നിലയിൽ താൻ ഇതിന് അനുവദിക്കില്ലെന്നും ഡൊണാൾഡ് ട്രംപ് ഇതിനോട് പ്രതികരിച്ചത്.