Home National കർണാടകയിൽ പള്ളികളും ക്ഷേത്രങ്ങളും മെയ് 31 ന് ശേഷം തുറക്കും

കർണാടകയിൽ പള്ളികളും ക്ഷേത്രങ്ങളും മെയ് 31 ന് ശേഷം തുറക്കും

0

ബംഗളൂരു: കർണാടകയിൽ പള്ളികളും ക്ഷേത്രങ്ങളും മെയ് 31 ന് ശേഷം തുറക്കുമെന്ന് കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളുടെ ആയിരിക്കും ആരാധനാലയങ്ങൾ തുറക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

മാളുകളും സിനിമ ശാലകളും തുറക്കുന്നതിന് എതിർപ്പില്ലെന്നും കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും യെദ്യൂരപ്പ പറഞ്ഞു. മാളുകളും സിനിമ ശാലകളിലും തുറക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി തീരുമാനം എടുക്കും. കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ഉള്ളവരെ സംസ്ഥാനത്തേക്ക് അനുവദിക്കില്ലെന്നും യെദ്യൂരപ്പ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here