ആ​ര്‍. ശ്രീ​ലേ​ഖ​ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി ആ​ര്‍. ശ്രീ​ലേ​ഖ​യെ നി​യ​മി​ച്ചു. നി​ല​വി​ലെ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി എ. ​ഹേ​മ​ച​ന്ദ്ര​ന്‍ ഈ ​മാ​സം വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് ശ്രീ​ലേ​ഖ​യു​ടെ നി​യ​മ​നം. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ണ്ട​ത്.

ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റാ​യി എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നെ നി​യ​മി​ച്ചു. നി​ല​വി​ല്‍ ഡി​ജി​പി റാ​ങ്കി​ലു​ള്ള ജേ​ക്ക​ബ് തോ​മ​സും ഹേ​മ​ച​ന്ദ്ര​നും വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ല്‍ ആ​ര്‍. ശ്രീ​ലേ​ഖ, എ​ന്‍ ശ​ങ്ക​ര്‍ റെ​ഡ്ഡി എ​ന്നി​വ​ര്‍​ക്ക് ഡി​ജി​പി പ​ദ​വി ന​ല്‍​കും. ശ​ങ്ക​ര്‍ റെ​ഡ്ഡി റോ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റാ​യി തു​ട​രും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ത​ല​പ്പ​ത്തും ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കും സ്ഥാ​ന​ച​ല​ന​മു​ണ്ടാ​യി.

വി. ​വേ​ണു​വി​നെ റ​വ​ന്യൂ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി. ആ​സൂ​ത്ര​ണ​ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കാ​ണു പു​തി​യ നി​യ​മ​നം. ജ​യ​തി​ല​കാ​ണ് പു​തി​യ റ​വ​ന്യൂ സെ​ക്ര​ട്ട​റി. പി​ഡ​ബ്ള്യു​ഡി സെ​ക്ര​ട്ട​റി​യാ​യ ടി.​കെ. ജോ​സ് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​കും. ഇ​ഷി​താ റോ​യ് കാ​ര്‍​ഷി​കോ​ത്പാ​ദ​ന ക​മ്മീ​ഷ​ണ​റാ​കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റെ മാ​റ്റി. കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെ മ​ല​പ്പു​റ​ത്തേ​ക്കാ​ണു നി​യ​മി​ച്ച​ത്. ന​വ​ജ്യോ​ത് സിം​ഗ് ഖോ​സ​യാ​ണു പു​തി​യ തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ര്‍. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ എം.​അ​ഞ്ജ​ന​യെ കോ​ട്ട​യ​ത്തേ​ക്കു മാ​റ്റി നി​യ​മി​ച്ചു.