തിരുവനന്തപുരം: സംസ്ഥാനത്ത് 13 ഹോട്ട്സ്പോട്ടുകള്‍ കൂടി. പാലക്കാട്ട് 10, തിരുവനന്തപുരത്ത് മൂന്നും ഹോട്ട്സ്പോട്ടുകള്‍ കൂടിയാണ് പുതുതായി നിശ്ചയിച്ചത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 81 ആയി. തിരുവനന്തപുരത്തെ കുളത്തൂർ, നാവായിക്കുളം, നെല്ലനാട് (വെഞ്ഞാറമ്മൂട് ) എന്നിവയാണ് ഹോട്ട്സ്പോട്ടുകള്‍.
ഹോട്ട്സ്പോട്ട് മേഖലകളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫീസുകള്‍ മാത്രമായിരിക്കും തുറക്കുക. അതേസമയം സംസ്ഥാനത്ത് ഇന്ന് 40 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആകെ ഇതുവരെ രോഗബാധിതരുടെ എണ്ണം 1004 ആയി.