Home National 10 കോടി ഭവനങ്ങളിൽ നരേന്ദ്രമോദിയെഴുതിയ കത്ത് എത്തിക്കും; കേന്ദ്രത്തിൻ്റെ വാർഷികം വ്യത്യസ്‌തമായി ആഘോഷിക്കാൻ ബിജെപി

10 കോടി ഭവനങ്ങളിൽ നരേന്ദ്രമോദിയെഴുതിയ കത്ത് എത്തിക്കും; കേന്ദ്രത്തിൻ്റെ വാർഷികം വ്യത്യസ്‌തമായി ആഘോഷിക്കാൻ ബിജെപി

0

ന്യൂഡെൽഹി: രാജ്യത്തു കൊറോണ വ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം വ്യത്യസ്‌ത രീതിയിൽ ആഘോഷിക്കാനൊരുങ്ങി ബിജെപി. ഈ മാസം 30ന് രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാം വാർഷികം.

രാജ്യത്തെ 10 കോടിയോളം ഭവനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെഴുതിയ കത്ത് ബൂത്ത് തല പ്രവർത്തകർ നേരിട്ട് എത്തിക്കും. കണ്ടെയ്ൻമെന്റ് മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിലായിരിക്കും കത്തിന്റെ വിതരണം. കണ്ടെയ്ൻമെന്റ് സോണുകളിൽ സാമൂഹിക മാധ്യമങ്ങൾ, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി കത്ത് എത്തിക്കും. കൂടാതെ കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ നേട്ടങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്. മോദിയുണ്ടെങ്കിൽ രാജ്യം സുരക്ഷിതമായിരിക്കുമെന്ന ശൈലിയിലായിരിക്കും അവതരണമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ ഫെയ്സ്ബുക്ക് ലൈവിലൂടെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഇതുകൂടാതെ ഒരു വെർച്വൽ റാലി നടത്താനും ബിജെപി ആലോചിക്കുന്നുണ്ടെന്ന് പാർട്ടിയിലെ മുതിർന്ന അംഗം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം 1000 ഓൺലൈൻ സംവാദങ്ങൾ സംഘടിപ്പിക്കും.

‘ഇത് ആദ്യമായല്ല ജനങ്ങളുമായി ബന്ധം സ്ഥാപിക്കാൻ പാർട്ടി വെർച്വൽ ലോകത്തെ ആശ്രയിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് വർധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്.

കൊറോണ വ്യാപനം തടയുന്നതിനായി കേന്ദ്രം സ്വീകരിച്ച പ്രതിരോധ നടപടികൾ, സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജ് എന്നിവയെല്ലാം തങ്ങളുടെ ഭരണനേട്ടമായി ഒന്നാം വാർഷികാഘോഷ വേളയിൽ ബിജെപി ഉയർത്തിക്കാണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here