മോസ്കോ: ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ വളർത്തിയിരുന്നതെന്നു കരുതുന്ന ചീങ്കണ്ണി മോസ്കോയിലെ മൃഗശാലയിൽ ചത്തു. സാറ്റേൺ എന്നു വിളിച്ചിരുന്ന ചീങ്കണ്ണിക്ക് 84 വയസ്സായിരുന്നു പ്രായം. സാധാരണയായി കാട്ടിലെ ചീങ്കണ്ണികളുടെ ആയുസ്സ് സാധാരണ 50 വയസ്സാണ്. 84 വയസ്സുണ്ടായിരുന്ന ചീങ്കണ്ണിയെ 1936 ൽ ആമസോൺ കാടുകളിൽനിന്നും പിടികൂടി ജർമ്മനിയിലേക്ക് കൊണ്ടുവന്നതാണ്. 1936ൽ അമേരിക്കയിൽ ജനിച്ച ഈ ചീങ്കണ്ണിയെ ജർമനിയിലെ ബർലിനിലുള്ള മൃഗശാലയ്ക്കു കൊടുത്തതായാണു കഥ. രണ്ടാം ലോകയുദ്ധത്തിനിടെ 1943ൽ സഖ്യശക്തികൾ ബർലിനിൽ ബോംബാക്രമണം നടത്തിയപ്പോൾ തകർന്ന മൃഗശാലയിൽ നിന്നു പുറത്തിറങ്ങി അത് എങ്ങോട്ടോ രക്ഷപ്പെട്ടു. 3 വർഷം കഴിഞ്ഞു ബ്രിട്ടിഷ് സൈനികരുടെ കണ്ണിൽ പെട്ടു. അവർ അവനെ സോവിയറ്റ് യൂണിയനു കൈമാറിയതിനു ശേഷമാണു ഹിറ്റ്ലർ വളർത്തിയ ചീങ്കണ്ണിയെന്ന പേരു വീണതും കഥകൾ പ്രചരിച്ചതും. ജർമ്മൻ മൃഗശാലയിലെ നിത്യസന്ദർശകനായിരുന്ന ഹിറ്റ്ലർക്ക് ഈ ചീങ്കണ്ണിയെ വലിയ ഇഷ്ടമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷ് സൈനികരാണ് ഈ ചിങ്കണ്ണിയെ റഷ്യക്ക് കൈമാറിയത്. അന്ന്മുതൽ കഴിഞ്ഞ 74 വർഷമായി സാറ്റേൺ മോസ്‌കോ മൃഗശാലയിലായിരുന്നു. മോസ്‌കോ മൃഗശാലയിലെ വന്യജീവിവിഭാഗം തലവൻ ദിമിത്രി ബേസിലയെവാണ് ചീങ്കണ്ണിയുടെ മരണം വെളിപ്പെടുത്തിയത്.