മകളുടെ ഫീസടക്കാൻ തന്റെ വൃക്ക വിൽക്കാൻ പ്രധാനമന്ത്രിയോട് അനുമതി തേടി രക്ഷാകർത്താവ്

ഛണ്ഡീഗഡ്: മകളുടെ സ്കൂൾ ഫീസടക്കാൻ തന്റെ വൃക്ക വിൽക്കാൻ പ്രധാനമന്ത്രിയോട് അനുമതി നേടി രക്ഷാകർത്താവ് പ്രധാമന്ത്രിക്ക് കത്തയച്ചു. അതുൽ വൊഹ്റ എന്ന രക്ഷിതാവാണു ഇങ്ങനെ ഒരു ആവിശ്യം ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

ഒരു സ്വകാര്യ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന തനിക്ക് ലോക്ക്ഡൗൺ കാലത്ത് ജോലി നഷ്ടമായിരുന്നു. അഞ്ച് അംഗ കുടുംബത്തിൽ വരുമാനമുള്ള ഏക അംഗം താനായിരുന്നു എന്നാൽ കഴിഞ്ഞ രണ്ടുമാസം തന്റെ ചെറിയ നീക്കിയിരുപ്പിൽ നിന്ന് പണം ചെലവിട്ടാണ് പിടിച്ചുനിന്നത്. ഇപ്പോൾ അമ്മയുടെ പെൻഷൻ കൊണ്ടാണ് കഴിയുന്നതെന്നുമാണ് കത്തിൽ പറയുന്നത്.

വീട്ടുവാടക നൽകാനോ, ബാങ്ക് വായ്പ തവണ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, മറ്റു ബില്ലുകൾ എന്നിവ അടയ്ക്കാനോ കഴിയാത്ത സ്ഥിതിയാണ്. എല്ലാവരും സാമ്പത്തിക ഞെരുക്കത്തിലായിട്ടും സ്കൂളുകൾ ഫീസടക്കാൻ നിർബന്ധിക്കുകയാണ്. വോഹ്റയുടെ മകൾ ഛണ്ഡീഗഡിലെ സെന്റ് ജോസഫ്സ് സീനിയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്. ഡിസംബർ വരെയുള്ള ഫീസ് (32,000 രൂപ) ഉടൻ അടയ്ക്കണമെന്നാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്റെ വൃക്ക വിറ്റു കുട്ടിയുടെ ഫീസടക്കാനുള്ള അനുമതി നൽകണം എന്നാണ് ഇയാൾ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്

ഛണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റർ വി പി സിംഗ് ബദ്നോർ വഴിയാണ് ഇയാൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കൊറോണ മഹാമാരി മൂലം രാജ്യത്ത് ഏർപെർടുത്തിയിരുന്ന ലോക് ഡൗണിനെ തുടർന്ന് നിരവധി സാധാരണക്കാരന് വലയുന്നത്.